ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് ഷാഫി പറമ്പിൽ എംപി. അയ്യപ്പന്‍റെ സ്വത്ത് കൊള്ളയടിക്കാൻ ദേവസ്വം ബോർഡും സർക്കാരും കൂട്ടുനിന്നു. ഇത്തരക്കാരന്‍റെ കയ്യിൽ സ്വർണം കൊടുത്തുവിടാൻ ദേവസ്വം നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 12 ദിവസം കൊണ്ട് സ്വർണപ്പാളി തിരിച്ചുവരുന്നതുവരെ ദേവസ്വം ബോർഡ് സർക്കാരും എന്ത് ചെയ്തുവെന്നും മോഷ്ടിച്ച കള്ളനെ അന്വേഷണത്തിന് ഉത്തരവാദിത്തപ്പെടുത്തുന്നത് ഗുരുതരമാണ്. ലാഘവത്തോടെ കാണാൻ കഴിയുന്ന കാര്യമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് ഷാഫി പറമ്പിൽ എംപി
