ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി. സർക്കാരിന് ഒന്നും പേടിക്കാൻ ഇല്ലെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പികെ കൃഷ്ണദാസ് വെല്ലുവിളിച്ചു. അല്ലെങ്കിൽ ബിജെപി കോടതിയെ സമീപിക്കുമെന്നും സ്വര്‍ണപ്പാളി വിവാദത്തോടെ സര്‍ക്കാരിന്‍റെ ചെമ്പ് ആണ് പുറത്തായത്. ശബരിമലയിൽ സ്വര്‍ണ മോഷണമാണ് നടന്നതെന്നും സ്പോൺസർഷിപ്പിന് പിന്നിൽ കോടികളുടെ കൊള്ള നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി
