images 2025 09 27T170403.695

കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ കലോത്സവത്തിനിടെ കുട്ടികള്‍ അവതരിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ മൈം ഷോ അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട്‌ ലഭിച്ചാൽ തുടർ നടപടി ഉണ്ടാകുമെന്നും സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കുമ്പള സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇതേ വിഷയം വേദിയിൽ അവതരിപ്പിക്കാൻ അനുമതി നൽകുമെന്നും പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഏതെങ്കിലും ഒരു കലാരൂപം അവതരിപ്പിച്ചാൽ അത് തടയുന്നതും അതിന്‍റെ പേരിൽ യുവജനോത്സവം നിർത്തിവയ്ക്കുന്നതും മര്യാദകേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *