ഹെവി വാഹനങ്ങൾക്ക് സെപ്തംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ബസിലുൾപ്പെടെ ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണം. അതോടൊപ്പം എഐ ക്യാമറ വഴി കണ്ടെത്തിയ കുറ്റകൃത്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ 10457 പേർക്ക് നോട്ടീസ് അയച്ചു.19,790 കുറ്റകൃത്യങ്ങൾ അപ്ലോഡ് ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്തംബർ മുതൽ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധം
