നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന മതപരിവർത്തന, ലൈംഗിക പീഡന ആരോപണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയാണെന്ന് കേസിൽ അറസ്റ്റിലായ റാസ റഫീക് മേമൻ്റെയും തൗസീഫ് അത്തറിൻ്റെയും ബന്ധുക്കൾ. പരാതിക്കാരിയും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് റസാഖ് ഖാസി ആരോപിക്കുന്നു. പരാതിക്കാരിയുടെ കുടുംബമാണ് ബജ്റംഗ് ദളിനെ ഇതിലേക്ക് കൊണ്ടുവന്നത്. ആദ്യം പിടിയിലായ ഒരാളെ അന്വേഷണത്തിന് പിന്നാലെ വിട്ടയച്ചെങ്കിലും പിന്നീട് വീണ്ടും അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസിലെ മറ്റൊരു പ്രതി തൗസീഫ് അത്തറിൻ്റെ പിതാവ് ബിലാൽ ഫകീർ മുഹമ്മദ് അത്തറും കേസ് കെട്ടിച്ചമച്ചതെന്ന് ആരോപിച്ചു.
റ്റി സി എസ് ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയതാണെന്ന് പ്രതികളുടെ ബന്ധുക്കൾ
