മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണർ ചുമതലപ്പെടുത്തി. ലൈസൻസിലെ പേരിനൊപ്പമുള്ള എം എൽ എ എന്ന പദവി നീക്കം ചെയ്യാനും ഡാറ്റാബേസിലെ പേര് ഉടനടി തിരുത്തുന്നതിനും ലൈസൻസിംഗ് അതോറിറ്റിക്ക് ഗതാഗത വകുപ്പ് നിർദ്ദേശം നൽകും. ഇതിനൊപ്പം തന്നെ 18 വയസ്സാകുന്നതിന് മുൻപ് ഗണേഷ് കുമാറിന് ലൈസൻസ് നൽകിയെന്ന ആരോപണത്തിലടക്കം ശക്തമായ നടപടിക്ക് നിർദ്ദേശമുണ്ട്.
കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്
