ഇ പി ജയരാജനും ആയി തനിക്ക് യാതൊരു ബിസിനസ് ഡീലും ഇല്ലെന്ന് രാജീവ് ചന്ദ്രശേഖർ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം ശരിയല്ലെന്നും എൻഡിഎ സ്ഥാനാർത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതുപോലെയുള്ള ആരോപണങ്ങൾക്കും അർദ്ധസത്യങ്ങൾക്കും പുറകെ പോകാൻ തനിക്ക് സമയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കുകയാണ് വേണ്ടത് അല്ലാതെ ഇങ്ങനെ പുകമറ സൃഷ്ടിക്കുകയല്ല ചെയ്യേണ്ടത്. ഇതുകൊണ്ട് കൂടിയാണ് നല്ല ആളുകൾ കോൺഗ്രസ് പാർട്ടിയിൽ നിന്നും മാറി മറ്റു പാർട്ടികളിലേക്ക് പോകുന്നതെന്നും രാജിവ് ചന്ദ്രശേഖർ ആരോപിച്ചു.
ഇ പി ജയരാജനും ആയി തനിക്ക് യാതൊരു ബിസിനസ് ഡീലും ഇല്ലെന്ന് രാജീവ് ചന്ദ്രശേഖർ
