പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ. ഡൽഹിയിൽ വച്ചാണ് അദ്ദേഹം പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.എസ്.രാജേന്ദ്രൻ സിപിഐഎമ്മുമായി ഇപ്പോൾ അകന്നു നിൽക്കുകയാണ്. സൗഹൃദ സന്ദർശനം മാത്രമാണെന്നും ബിജെപിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി. പ്ലാന്റേഷൻ വിഷയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്. സിപിഐഎമ്മുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ച ശേഷം അംഗത്വം പുതുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ
