എം എൽ എ ജ്യോതികുമാർ ചാമക്കാലക്കെതിരെ കെ ബി ഗണേഷ് കുമാർ. പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനായ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സഞ്ജു പി സാമിനെ ആക്രമിച്ച ഗുണ്ടകളെ പത്തനാപുരം എം എൽ എ സംരക്ഷിക്കുകയാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു. അധികാരത്തിന്റെ അഹങ്കാരത്തിൽ പത്തനാപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് കോൺഗ്രസ് നീക്കമെന്നും, കുറ്റക്കാരെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പത്തനാപുരത്ത് ഗുണ്ടാവിളയാട്ടം അനുവദിക്കില്ലെന്നും ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
എം എൽ എ ജ്യോതികുമാർ ചാമക്കാലക്കെതിരെ കെ ബി ഗണേഷ് കുമാർ
