ജി സുധാകരന്‍റെ പ്രസ്താവനകള്‍ക്കെതിരെ തുടര്‍ച്ചയായി മാനനഷ്ടകേസ് ഫയല്‍ ചെയ്ത് ജില്ലയിലെ സിപിഎമ്മില്‍ സജി ചെറിയാനൊപ്പം നില്‍ക്കുന്ന യുവനേതാക്കൾ. ലഹരിക്കേസില്‍ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ ഷാനവാസാണ് ഏറ്റവും ഒടുവില്‍ സുധാകരനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. സിപിഎം നേതാക്കളായ എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം സുധാകരൻ പറഞ്ഞിരുന്നു. സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ ജി സുധാകരൻ സിപിഎം നേതാക്കൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുകയാണ്.
ജി സുധാകരനെ നിയമക്കുരുക്കിലാക്കാൻ സിപിഎം
