വഴിക്കടവിൽ വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിൻ്റെ കറൻ്റ് എടുത്തിട്ട് കാട്ടുപന്നിയെ കൊന്നു ജീവിക്കേണ്ട അവസ്ഥയാണോ ഇപ്പോഴുമെന്ന് അദ്ദേഹം ചോദിച്ചു. ഉപജീവനത്തിന് വേണ്ടി ഇറച്ചി എടുത്തു വിൽക്കാനാണ് പ്രതികൾ ശ്രമിച്ചത് ഇതിനെല്ലാം കാരണം തൊഴിലില്ലായ്മയാണെന്നും എന്നാൽ അത് നിയമവിരുദ്ധമായ പ്രവർത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനന്തു രക്തസാക്ഷി എന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന ശരിയാണ് അപകടകാരികളായ വന്യ മൃഗങ്ങളെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട് എന്നാൽ എന്തുകൊണ്ട് ഇത് ഉപയോഗപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
