നിയമസഭയില്‍ ആരോപണവുമായി പി.വി.അന്‍വര്‍. സില്‍വര്‍ലൈന്‍ പദ്ധതിക്ക് തുരങ്കംവയ്ക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് 150 കോടിരൂപ ലഭിച്ചെന്ന് അൻവർ പറഞ്ഞു. കര്‍ണാടക ഐ.ടി. ലോബിക്കുവേണ്ടിയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് തുരങ്കംവച്ചതെന്നും, കെ.സി.വേണുഗോപാലുമായി ഇവര്‍ ഗൂഢാലോചന നടത്തിയെന്നും മീന്‍ ലോറികളിലും ആംബുലന്‍സുകളിലുമാണ് പണമെത്തിച്ചതെന്നും പി.വി.അന്‍വര്‍ ആരോപിച്ചു. എന്നാൽ ഇതില്‍ ചിരിക്കണോ കരയണമെന്നോ അറിയില്ലെന്നും, ആരോപണമുന്നയിച്ച ആളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.
നിയമസഭയില്‍ വിഡി സതീശനെതിരെ ആരോപണവുമായി പി.വി.അന്‍വര്‍
