ഹൈന്ദവ വിശ്വാസത്തെ ഷംസീര്‍ വിമർശിച്ചുവെന്നാരോപിച്ച് എന്‍.എസ്.എസ് ഇന്ന് വിശ്വാസസംരക്ഷണ ദിനം ആചരിക്കും. ചങ്ങനാശ്ശേരി വാഴപ്പള്ളി ക്ഷേത്രത്തിൽ എന്‍.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രാർത്ഥനയും വഴിപാടും നടത്തിയതോടെ പ്രതിഷേധത്തിന് തുടക്കമായി. സ്പീക്കറിന്റേത് ചങ്കിൽ തറച്ച പ്രസ്താവനയാണെന്ന് പറഞ്ഞ സുകുമാരൻ നായർ, വിശ്വാസ സംരക്ഷണത്തിൽ ആർഎസ്എസിനും ബിജെപിക്കും ഒപ്പം നിൽക്കുമെന്നും വ്യക്തമാക്കി.
എന്‍.എസ്.എസിന്റെ പരസ്യ പ്രതിഷേധം ഇന്ന്
