ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടു. ‘ബോസ് പാര്‍ട്ടി’ എന്ന ഗാനത്തിന്റെ പ്രൊമോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്ജന് ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന വാള്‍ട്ടര്‍ വീരയ്യയുടെ സഘട്ടനം റാം ലക്ഷ്മണാണ്. ചിത്രത്തിന്റെ നിര്‍മാണം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. സഹനിര്‍മ്മാണം ജി കെ മോഹന്‍.
ചിരഞ്ജീവി ചിത്രം ‘വാള്‍ട്ടര്‍ വീരയ്യ’യിലെ പ്രൊമോ സോങ്
