മാരുതി ഇക്കോ വാന്‍ അവതരിപ്പിച്ചു. 5.49 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വര്‍ധിച്ച ഇന്ധനക്ഷമതയുള്ള പുതിയതും കൂടുതല്‍ കരുത്തുറ്റതുമായ എഞ്ചിനിലാണ് പുതിയ മോഡല്‍ വരുന്നത്. അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍, കാര്‍ഗോ, ടൂര്‍, ആംബുലന്‍സ് എന്നിങ്ങനെ 13 വേരിയന്റുകളില്‍ പുതിയ ഇക്കോ വാന്‍ ലഭ്യമാണ്. അടിസ്ഥാന വേരിയന്റിന് 5.49 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് മോഡലിന് 8.13 ലക്ഷം രൂപയുമാണ് വില. പുതിയ 1.2 ലിറ്റര്‍ അഡ്വാന്‍സ്ഡ് കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് പുതിയ മാരുതി ഇക്കോയ്ക്ക് കരുത്തേകുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് പുതിയ എഞ്ചിന് 10 ശതമാനം കൂടുതല്‍ ഊര്‍ജ്ജം നല്കുന്നു. ഈ എഞ്ചിന് 6,000 ആര്‍പിഎമ്മില്‍ 80.76 പിഎസ് പവറും 3,000 ആര്‍പിഎമ്മില്‍ 104.4 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റിനൊപ്പം വാന്‍ ലഭ്യമാണ്. സിഎന്‍ജി മോഡില്‍, എഞ്ചിന് 6000 ആര്‍പിഎമ്മില്‍ 71.65 പിഎസ് പവറും 3,000 ആര്‍പിഎമ്മില്‍ 95 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് വഴിയാണ് മുന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറുന്നത്.
13 വേരിയന്റുകളില്‍ മാരുതി ഇക്കോ വാന്‍
