ജാര്‍ഖണ്ഡിലെ പൊതുപരിപാടിയിൽ സംസാരിക്കവെ ജെഎംഎം കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടി പ്രീണന സർക്കാർ അധികാരത്തില്‍ വന്നതോടെ ജാർഖണ്ഡിന്റെ സ്ഥിതി മോശമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. മോദിയുടെ കുടുംബം ജനങ്ങളാണെന്നും ജനങ്ങളുടെ ക്ഷേമമാണ് മോദിക്ക് വലുതെന്നും അദ്ദേഹം പറഞ്ഞു. കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്നവരാണ്. കമ്മീഷൻ ഇല്ലാതാക്കിയതോടെ ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ക്ക് മോദി വെറുക്കപ്പെട്ടവനായി. മോദിയെ ഇല്ലാതാക്കാനായി അവരുടെ ശ്രമമെന്നും മോദി പറഞ്ഞു. കൂടാതെ മോദിയുടെ ഗ്യാരന്റിയിൽ ഇന്ത്യ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മോദിയുടെ ഗ്യാരന്റിയിൽ ഇന്ത്യ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
