ഇക്കാലത്തും ഒരു കുട്ടിക്ക് ഇത്തരത്തില്‍ അക്രമം സഹിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് ദാരുണമായ സംഭവം നടന്നതെന്നും, ഇത് എല്ലാവര്ക്കും അപമാനമാണ്, 24 മണിക്കൂറും ജോഡോ യാത്രക്ക് വേണ്ടി നടക്കാതെ രാഹുല്‍ ഗാന്ധി യാത്ര നിര്‍ത്തി മണ്ഡലത്തിലെ കുട്ടികളെ സംരക്ഷിക്കണമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധി യാത്ര നിര്‍ത്തി മണ്ഡലത്തിലെ കുട്ടികളെ സംരക്ഷിക്കണമെന്ന് കേന്ദ്ര മന്ത്രി
