ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ബുക്കിനുള്ള നിരക്ക് 30 രൂപയാക്കി ഉയർത്തിയ സർക്കുലറിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ സൂപ്രണ്ട് തീരുമാനം പിൻവലിച്ചു. കിടത്തി ചികിത്സക്ക് വരുന്ന രോഗികളുടെ അഡ്മിഷൻ ബുക്കിന് പഴയനിലയിൽ സൗജന്യ നിരക്കായ 10 രൂപ മാത്രമാകും ഈടാക്കുക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ടു മാസം മുൻപ് അച്ചടി നിർത്തിയതിനെ തുടർന്ന് ഒരു മാസത്തോളം കളമശ്ശേരി കോട്ടയം,മെഡിക്കൽ കോളേജുകൾക്കായി പ്രിൻറ് ചെയ്തിരുന്ന ബുക്കുകളാണ് വണ്ടാനത്തും ഉപയോഗിച്ച് വന്നത്. ഇതുകൂടി ലഭിക്കാതായതോടെയാണ് ആശുപത്രി വികസന സമിതി സ്വന്തം നിലയിൽ ബുക്കുകൾ പ്രിൻറ് ചെയ്യാനും, 30 രൂപ രോഗികളിൽ നിന്ന് ഈടാക്കാനും തീരുമാനിച്ചത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ബുക്കിന് കൂടുതൽ പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചു
