കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ, സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനായി അമേരിക്കയോട് 1,000 കോടി ഡോളറിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ടു. ഈ ധനസഹായം ലഭിച്ചാൽ പാകിസ്ഥാൻ രൂപയുടെ മൂല്യം നിലനിർത്താനും ഐഎംഎഫ് വായ്പകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റിന് അയച്ച അപേക്ഷയിൽ, അഞ്ച് വർഷത്തെ കാലാവധിയുള്ള ഉഭയകക്ഷി ധനസഹായ പദ്ധതിയാണ് ഇസ്ലാമാബാദ് ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കയോട് 1,000 കോടി ഡോളറിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ട് പാകിസ്ഥാൻ
