മന്ത്രിസഭ യോഗത്തിലെടുത്ത തീരുമാനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. റാഗിംഗ് തടയാൻ നിയമം കൊണ്ടുവരുമെന്നും,റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എം ശ്രീയിൽ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ല. പ്ലീഡര്‍ നിയമന പരാതിയിൽ കെഎസ് യു പ്രസിഡന്‍റിന്‍റെ പരാതികള്‍ കേട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിസഭ യോഗതീരുമാനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
