സി ജെ പി സമരക്കാർക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചെന്ന ആരോപണം ശരിവെക്കുന്ന വിവരങ്ങളുമായി ലേഡി ഹാർഡിങ് ആശുപത്രി. സമരത്തിനിടെ ഗുരുതരമായി പരിക്കേറ്റ പ്രക്ഷോഭകന്‍റെ കണ്ണിൽനിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകൾ നീക്കം ചെയ്തു. ഇയാളുടെ നെഞ്ചിലും കഴുത്തിലും കൂടുതൽ പെല്ലറ്റുകൾ തറച്ചുകയറിയിട്ടുണ്ടെന്നും, ഇവ നീക്കം ചെയ്യുന്നതിനായി വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.
പ്രക്ഷോഭകർക്ക് നേരെ പൊലീസ് പെല്ലറ്റ് ഗണ്ണുകൾ പ്രയോഗിച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ വാദം തള്ളി ആശുപത്രി റിപ്പോർട്ട്
