തൃശൂരിലെ സ്വകാര്യ ആശുപത്രി ഉടമ കൂടിയായ ഡോക്ടർ നഴ്സുമാരെ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. അതേസമയം നഴ്സുമാർ ഡോക്ടറിനെ മർദിച്ചെന്ന് ആരോപിച്ച് ആശുപത്രി മാനേജ്മെന്റുകൾ ഇന്ന് കരിദിനം ആചരിക്കും.ആശുപത്രിയിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ജില്ലാ ലേബർ ഓഫിസർ വിളിച്ച ചർച്ചയ്ക്കിടെയാണ് ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. നഴ്സുമാരും ആശുപത്രി ഉടമയായ ഡോക്ടറും ചികിൽസ തേടി. ഇരുകൂട്ടരും നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാവശ്യ സേവനങ്ങൾക്ക് മാത്രം നഴ്സുമാരെ യുഎന്‍എ അനുവദിക്കും.
തൃശൂർ ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ഇന്ന് നഴ്സുമാർ പണിമുടക്കും
