മൂവാറ്റുപുഴ നിർമല കോളേജിനു മുന്നിൽ ബിരുദ വിദ്യാർത്ഥിനി നമിതയുടെ ദാരുണമായ മരണത്തിനിടയാക്കിയ ബൈക്ക് അപകടത്തിൽ ബൈക്ക് ഓടിച്ച ആൻസൻ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ആൻസൺ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.
പ്രതി ആൻസൺ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
