രാജ്യത്ത് സമാധാനം ഉണ്ടാകുന്നതിനായി ഹിന്ദുക്കളും മുസ്ലീങ്ങളും സ്വന്തം മതത്തില്‍ നിന്നും വിവാഹം കഴിച്ചാല്‍ മതിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ. മിശ്രവിവാഹമാണ് രാജ്യത്തിന്റെ തന്നെ സമാധാനം കളയുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത മതത്തിലുള്ളവര്‍ പ്രണയിക്കുന്നത് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിലേക്ക് നയിക്കുമെന്നും പിന്നാലെ ഒരാള്‍ മറ്റൊരാളെ സ്വന്തം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുമെന്നും അങ്ങനെയാണ് പല പ്രശ്നങ്ങളുമുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വന്തം മതത്തില്‍ നിന്നും വിവാഹം കഴിച്ചാല്‍ മതിയെന്ന് അസം മുഖ്യമന്ത്രി
