കേരളത്തിൽ എയിംസ് വരുമെന്നും അത് താൻ നൽകിയ വാക്കാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ലെന്നും, ജെപി നദ്ദ നൽകിയ ഉറപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണനയെ കുറിച്ചാണ് അതിന് ഹൈക്കോടതി മറുപടിയും നൽകിയിട്ടുണ്ട്. കോടതി ജനങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള 5 സ്ഥലങ്ങളുടെ പ്രെപ്പോസൽ സംസ്ഥാന സർക്കാർ ഇതുവരെയും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.
കേരളത്തിൽ എയിംസ് വരുമെന്നും അത് താൻ നൽകിയ വാക്കാണെന്നും സുരേഷ് ഗോപി
