2026ലെ രസതന്ത്ര നൊബേൽ പുരസ്കാരങ്ങൾ ഹെൻറി ബി കാഗനും കെൻസോ സോയിക്കും പങ്കിടും. ഓർഗാനിക് കെമിസ്ട്രിയിലെ സുപ്രധാന ചോദ്യങ്ങളിലൊന്നായ കൈറാലിറ്റിക്ക് ഉത്തരം കണ്ടെത്തിയതിനാണ് പുരസ്കാരം. രണ്ട് തന്മാത്രകള്‍ക്ക് പരസ്പര പ്രതിബിംബ സമാന ഘടനയുണ്ടാകുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഇവരുടെ ഗവേഷണമാണ്. മരുന്ന് ഗവേഷണത്തിലടക്കം ഈ ഗവേഷണം നിർണായകമായി. 96ാം വയസിലാണ് ഹെൻറി ബി കാഗനെ തേടി പുരസ്കാരമെത്തുന്നത്. ഫ്രാൻസിലെ പാരീസ് സുഡ് സർവകലാശാലയിലെ എമിരറ്റസ് പ്രൊഫസറാണ് ഹെൻറി ബി കാഗൻ. ടോക്യോ സർവകലാശാലയിലെ എമിരിറ്റസ് പ്രൊഫസറാണ് 76 കാരനായ കെൻസോ സോയി.
രസതന്ത്ര നൊബേൽ ഹെൻറി ബി കാഗനും കെൻസോ സോയിക്കും
