മുസ്ലിം ഇതര സമുദായത്തിൽ നിന്നുള്ള ആലപ്പുഴ ഹരിപ്പാട് സ്വദേശിയും, മുൻ സിപിഎം നേതാവുമായ ശ്യാം സുന്ദറിനെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് മുസ്ലിം ലീഗ്. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ശ്യാം സുന്ദർ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായും, അഖിലേന്ത്യ നേതൃതലത്തിലും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. സിപിഎമ്മിൽ വിഭാഗീയത് ശക്തമായിരുന്ന 2009 ലാണ് ലീഗിലെത്തിയത്. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റായും, പത്തനംതിട്ട ജില്ലയുടെ ചുമതലയോടെ ലീഗ് സെക്രട്ടേറിയേറ്റിലും പ്രവർത്തിച്ചു. ദളിത് നേതാവ് യുസി രാമൻ സംസ്ഥാന സെക്രട്ടറിയായി തുടരും.
മുസ്ലിം ഇതര സമുദായത്തിൽ നിന്നൊരാളെ സംസ്ഥാന വൈസ് പ്രസിഡൻ്റാക്കി മുസ്ലിം ലീഗ്
