തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് പാലക്കാട് എസ്പി ഓഫീസിലെത്തി തമിഴ്നാട് സ്വദേശി സാദിഖ്. യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. റ്റിഎൽ 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ തിരുവോണം ബമ്പര്‍ ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് ലഭിച്ച വിവരം. ഭാഗ്യശാലി ലോട്ടറി വകുപ്പിനെ സമീപിച്ച് പണം കൈപ്പറ്റുകയും ചെയ്തതായി സ്ഥിരീകരണമുണ്ട്. .
തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി
