വിക്കിപീഡിയക്ക് ചെക്ക് വെക്കാനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌ക്. കമ്പനിയുടെ ഗ്രോക്ക് എ.ഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍സൈക്ക്‌ലോപീഡിയ എക്‌സ് എ.ഐ നിര്‍മിക്കുകയാണെന്നാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഗ്രോക്കിപീഡിയ’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഞങ്ങള്‍ ഗ്രോക്കിപീഡിയ @എക്‌സ് എ.ഐ നിര്‍മ്മിക്കുകയാണ്. ആളുകള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതില്‍ ഇത് വിക്കിപീഡിയയേക്കാള്‍ മുന്നിലായിരിക്കും. ലോകത്തെ മനസിലാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്’- മസ്‌ക് തന്റെ എക്‌സില്‍ കുറിച്ചു. എക്‌സ് എ.ഐയുടെ ചാറ്റ്‌ബോട്ട് ഗ്രോക്ക് ആയിരിക്കും ഗ്രോക്കിപീഡിയയക്ക് കരുത്ത് പകരുന്നത്. ഇതിനായി എ.ഐയെ എല്ലാ വെബ് സോഴ്സുകളിലും ട്രെയിന്‍ ചെയ്യിച്ചതായും കണ്ടന്റുകള്‍ അവ ഉണ്ടാക്കുമെന്നും മാസ്‌ക് പറഞ്ഞു. വിക്കിപീഡിയയുമായി ബന്ധപ്പെട്ട് മസ്‌ക് ഇതിനു മുമ്പും രംഗത്തെത്തിയിട്ടുണ്ട്. പലതവണ സൈറ്റിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.
വിക്കിപീഡിയക്ക് ചെക്ക് വെക്കാനൊരുങ്ങി മസ്‌ക്
