ധനുഷും കൃതി സനോണും പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം ‘തേരെ ഇഷ്‌ക് മേം’ ടീസര്‍ എത്തി. ‘അത്രന്‍ഗി രേ’ എന്ന സിനിമയ്ക്കുശേഷം ആനന്ദ് എല്‍. റായ്യും ധനുഷും വീണ്ടും ഒന്നിക്കുന്നു. എ.ആര്‍. റഹ്മാന്‍ ആണ് സംഗീതം. വര്‍ഷങ്ങള്‍ക്ക് ശേഷം ധനുഷ് വീണ്ടും കോളേജ് വിദ്യാര്‍ത്ഥിയായി വേഷമിടുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഇമോഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ലൗവ് സ്റ്റോറിയാകും ചിത്രം പറയുക. ടി സീരിസ് ആണ് നിര്‍മാണം. ചിത്രം നവംബര്‍ 28ന് റിലീസ് ചെയ്യും. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ രാഞ്ചനയുടെ ടീം വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഈ വര്‍ഷം ധനുഷ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. കുബേര, ഇഡ്ഡലിക്കടൈ എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍.
