രസകരമായ ഒരു ടൈറ്റിലുമായി മലയാള സിനിമയിലേക്ക് ഒരു റൊമാന്റിക് യൂത്ത് എന്റര്‍ടെയ്‌നര്‍ സിനിമ വരുന്നു. ‘പ്രേംപാറ്റ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിര്‍ പള്ളിക്കലാണ്. കഥ- തിരക്കഥ- സംഭാഷണം ലിജീഷ് കുമാര്‍. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ ചിത്രം നിര്‍മിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്ര്‌സ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുക. ജോമോന്‍ ജ്യോതിര്‍ നായകനാകുന്ന ചിത്രത്തിലെ നായിക ബംഗാളില്‍നിന്നുള്ള പുതുമുഖമാണ്. ജുനൈസ് വി.പി, സാഫ് ബോയ്, ഹനാന്‍ ഷാ, അശ്വിന്‍ വിജയന്‍, ടിസ് തോമസ്, ഇന്നസെന്റ് സോണറ്റ് തുടങ്ങി മലയാള സിനിമയുടെ യൂത്ത് സ്റ്റാര്‍സ് എല്ലാവരും അണിനിരക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം സൈജു കുറുപ്പ്, സിദ്ദിഖ്, മംമ്ത മോഹന്‍ദാസ്, രാജേഷ് മാധവന്‍, സഞ്ജു ശിവറാം, ഇര്‍ഷാദ് അലി, സുജിത് ശങ്കര്‍ തുടങ്ങി താരങ്ങളുടെ ഒരു വലിയനിര തന്നെയുണ്ട് ‘പ്രേംപാറ്റ’യില്‍.
ആമിര്‍ പള്ളിക്കല്‍, ലിജീഷ് കുമാര്‍ ചിത്രം ‘പ്രേംപാറ്റ’
