പ്രമുഖ ഇരുചക്ര വാഹന നിര്മ്മാതാക്കളായ ടിവിഎസ് തങ്ങളുടെ ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെടുന്ന മോട്ടോര്സൈക്കിളുകളിലൊന്നായ റൈഡര് 125, കൂടുതല് അപ്ഡേറ്റുകളോടെ അവതരിപ്പിക്കാന് ഒരുങ്ങുന്നു. ഈ 125 സിസി സ്പോര്ട്ടി ബൈക്കില് നിരവധി അപ്ഗ്രേഡുകള് ഉണ്ടാകുമെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. അപ്ഡേറ്റ് ചെയ്ത റൈഡര് 125-ല് പിന് ഡിസ്ക് ബ്രേക്ക് ഉണ്ടായിരിക്കാം. ഇത് ഈ ഓപ്ഷന് വാഗ്ദാനം ചെയ്യുന്ന ഈ ക്ലാസിലെ ആദ്യത്തെ മോട്ടോര്സൈക്കിളായി മാറും. സിംഗിള്-ചാനല് എബിഎസ് സിസ്റ്റവും പുതിയ പെയിന്റ് സ്കീമും ഇതിലുണ്ടാകും. നിലവില്, റൈഡറിന്റെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റായ ഡ്രമ്മില് മുന്വശത്ത് ഡിസ്ക് ബ്രേക്ക് ഇല്ല. ബാക്കിയുള്ള വകഭേദങ്ങളില് ഇത് സജ്ജീകരിച്ചിട്ടുണ്ട്. എബിഎസ് സംവിധാനമുള്ള 125 സിസിക്ക് താഴെയുള്ള മോട്ടോര്സൈക്കിളില് ഒന്നായി ടിവിഎസ് മാറിയേക്കും. അപ്ഡേറ്റ് ചെയ്ത റൈഡര് 125 ന്റെ വില ടിവിഎസ് വര്ധിപ്പിക്കാന് സാധ്യതയുണ്ട്.
കൂടുതല് അപ്ഡേറ്റുകളോടെ റൈഡര് 125
