ടിപി ചന്ദ്രശേഖരൻ വധകേസിലെ ഹൈക്കോടതി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ ജയിൽ ശിക്ഷ അനുഭവിക്കുന്നതോടൊപ്പം , ടി പിയുടെ ഭാര്യ കെ കെ രമക്കും മകനും കനത്ത പിഴ നൽകണമെന്നാണ് കോടതി വിധിച്ചത്. കെ കെ രമയ്ക്ക് ഏഴര ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പ്രതികൾ നൽകണം.പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി.
ടിപി ചന്ദ്രശേഖരൻ വധകേസിലെ ഹൈക്കോടതി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
