സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കാണ് പ്രാധിനിധ്യം നൽകിയതെന്ന്സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. LDF ഇരുപതിൽ ഇരുപതും നേടും. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം. അതിനായി ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിചേർക്കും.എല്ലാവരും പാർട്ടി ചിഹ്നത്തിലാകും മത്സരിക്കുക. അയോദ്ധ്യ ക്ഷേത്രത്തിന്റെ ഓളത്തിൽ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മതനിരപേക്ഷ വിഷയത്തിൽ കോൺഗ്രസിന് ചാഞ്ചാട്ടമാണ്. ഏതു പ്രതിസന്ധിയിലും ഉലയാതെ നിൽക്കുന്ന മതനിരപേക്ഷതയാണ് ഇടതു പക്ഷത്തിന്റെ ഗ്യാരണ്ടി എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കാണ് പ്രാധിനിധ്യം നൽകിയതെന്ന് എം.വി ഗോവിന്ദൻ
