കോൺഗ്രസ് നാല്പത് സീറ്റെങ്കിലും നേടണമെന്ന് പ്രാർത്ഥിക്കുന്നുവെന്ന് നരേന്ദ്ര മോദി. തെക്കേ ഇന്ത്യ വിഭജിക്കുന്നതിനെക്കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്, വിഘടനവാദവും ഭീകരവാദവും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ച പാർട്ടിയാണ് കോൺഗ്രസെന്നും, ബിഎസ്എൻഎൽ, എംടിഎൻഎൽ, എയർ ഇന്ത്യ തുടങ്ങിയവയെ തകർത്തത് കോൺഗ്രസ് ആണെന്നും അദ്ദേഹം കുററപ്പെടുത്തി. മല്ലികാർജ്ജുൻ ഖർഗെയുടെ പ്രസംഗം ഏറെ നേരമ്പോക്ക് നൽകിയെന്നും, കമാൻഡർ ദില്ലിയിൽ ഇല്ലാത്തതു കൊണ്ടാണ് ഖർഗെയ്ക്ക് ഇത്ര സ്വാതന്ത്ര്യം കിട്ടിയത്. 400 സീറ്റ് കിട്ടുമെന്ന് അനുഗ്രഹിച്ചതിന് ഖർഗെയ്ക്ക് നന്ദിയുണ്ടെന്നും മോദി പറഞ്ഞു.
കോൺഗ്രസ് നാല്പത് സീറ്റെങ്കിലും നേടണമെന്ന് പ്രാർത്ഥിക്കുന്നുവെന്ന് മോദി
