കേന്ദ്രസർക്കാരിനെതിരെയുള്ള സംസ്ഥാനങ്ങളുടെ സമരങ്ങൾക്ക് ഇന്ന് ദില്ലിയിൽ തുടക്കമായി. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെയും നേതൃത്വത്തിൽ കോൺഗ്രസിന്റെ 135 എംഎൽഎമാർ, 30 എംഎൽസിമാർ, 5 എംപിമാർ എന്നിവരടക്കം ഇരുന്നൂറോളം നേതാക്കൾ സമരത്തിൽ പങ്കെടുത്തു. രാവിലെ 11 മണിക്ക് തുടങ്ങിയ ചലോ ദില്ലി പ്രതിഷേധ ധർണ്ണ ഉച്ചയ്ക്ക് 1 മണിക്ക് അവസാനിച്ചു. സംസ്ഥാനത്തിന്റെ ബാനറിലാണ് ഭരണപക്ഷ നേതാക്കൾ സമരമിരുന്നത്. അതോടൊപ്പം കേരള സർക്കാരിന്റെ സമരത്തിന് പൂർണ്ണ പിന്തുണയെന്ന് ജന്തർമന്തറിൽ ഇന്നു നടന്ന പ്രതിഷേധ ധർണ്ണയിൽ കർണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു.
കേരളത്തിന്റെ സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് കർണാടക
