രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷയെന്നും, സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നൽകരുതെന്നും കേന്ദ്രത്തിനെതിരെയുള്ള സമരത്തിനായി ദില്ലിയിൽ എത്തിയ മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിൻ്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നും, ചരിത്രത്തിൽ കീഴ്വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിനില്ല അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൻ്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്ന് പിണറായി വിജയൻ
