മലേഷ്യയിലെ ലിങ്കൺ സർവകലാശാല ഹൈദരാബാദിൽ തങ്ങളുടെ ക്യാമ്പസ് തുറക്കാൻ അനുമതി തേടി. ഇതുപ്രകാരം അനുമതി സംബന്ധിച്ച ശുപാർശ നല്‍കുന്നതിനായി അഞ്ചംഗ കമ്മറ്റിയെ യുജിസി നിയോഗിച്ചു. യുജിസിയുടെ പുതിയ നയപ്രകാരം ലഭിച്ച ആദ്യ അപേക്ഷയാണിത്. കഴിഞ്ഞ വർഷം നവംബറിലാണ് ക്യാമ്പസ് തുറക്കാൻ വിദേശ സര്‍വകലാശാലകളിൽ നിന്ന് യുജിസി താൽപര്യപ്പത്രം ക്ഷണിച്ചത്. ഇതിനായി പ്രത്യേക വെബ്പോര്ട്ടലും ആരംഭിച്ചിരുന്നു. അതോടൊപ്പം കേരളത്തിൽ വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് ബജറ്റിൽ പരാമർശിച്ചിരുന്നു. എന്നാൽ വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർ ബിന്ദു പ്രതികരിച്ചു.
രാജ്യത്ത് കാമ്പസ് തുറക്കാൻ താത്പര്യം പ്രകടിപ്പിച്ച് ആദ്യ വിദേശ സര്‍വകലാശാല
