ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടം ജസ്പ്രിത് ബുമ്ര സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതുതന്നെയാണ് ബൗളിംഗ് റാങ്കിംഗില്‍ താരത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. അതോടൊപ്പം ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരിക്കലെങ്കിലും ഒന്നാം റാങ്കില്‍ എത്തിയ ആദ്യ ബൗളറായിരിക്കുകയാണ് ബുമ്ര. നേരത്തെ ടി20 റാങ്കിംഗിലും ഏകദിനത്തിലും ബുമ്രയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് റാങ്കിംഗില്‍ രണ്ടാമത്, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന ആര് അശ്വിനാണ് മൂന്നാം സ്ഥാനത്ത്.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടം ജസ്പ്രിത് ബുമ്രയ്ക്ക്
