മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലും കനത്ത മഴ. പത്ത് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴ കനത്തതോടെ തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും ഇരുപത് സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയത്. അരുവിക്കര ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ പത്ത് സെന്‍റീമീറ്റർ കൂടി ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലും കനത്ത മഴ
