മാസപ്പടിയിൽ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീൽ പോകാൻ സാധ്യതയില്ല. ഉത്തരവ് അനുസരിച്ച് വിജിലന്‍സ് കേസെടുക്കും. അതേസമയം പ്രാഥമികാന്വേഷണത്തിന് ശേഷം കേസെന്ന നിലപാട് തള്ളിയത് യുഡിഎഫിനും കോടതി നിര്‍ദ്ദേശ പ്രകാരം കേസ് വരുന്നത് എൽഡിഎഫിനും രാഷ്ട്രീയമായി തിരിച്ചടിയാണ്.ഇഡി കൈമാറിയ കത്തും തെളിവും പരിഗണിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ നേരിട്ട് എഫ്ഐആര്‍ ഇടാൻ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. പകരം ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടിയെ പ്രാഥമികാന്വേഷണത്തിന് നിയോഗിച്ചു. എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി ഇന്ന് റദ്ദാക്കുകയായിരുന്നു. ഇനി അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുക്കും.
മാസപ്പടിയിൽ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീൽ പോകാൻ സാധ്യതയില്ല
