w 412h 232croprect 1x0x1278x719imgid 01m4fwm4b6b8egrd4nbtj9acx7imgname mixcollage 09 oct 2026 02 01 pm 4315 1791534698854

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് വിദ്യാത്ഥി ആയേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പ്രണയനൈരാശ്യം കാരണം ആയേഷ് ആത്മഹത്യ ചെയ്തെന്ന് വരുത്തി തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്നാണ് പരാതി. അസുഖബാധിതനായിട്ടും വീട്ടിലേക്ക് വരാൻ കുട്ടിയെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.കോതമംഗം എംഎ കോളെജിലെ രണ്ടാംവർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആയേഷിനെ ഇന്നലെ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്. കോളേജിൽ നിന്ന് മടങ്ങിയെത്തി ഹോസ്റ്റൽ റൂമിലെത്തിയ ആയേഷ് ബാഗ് വച്ച് ഉടൻ പുറത്തിറങ്ങി. പിന്നെയാണ് കെട്ടിടത്തിൽ നിന്ന് വീണനിലയിൽ ആയേഷിനെ കണ്ടത്. ആയേഷിന് പ്രണയനൈരാശ്യമുണ്ടായിരുന്നു എന്ന തരത്തിലായിരുന്നു പുറത്തുവന്ന വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *