പാലയൂര്‍ ക്രിസ്ത്യന്‍പള്ളി നിന്നിടത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയായ ആര്.വി. ബാബുവിന്റെ വിവാദ പ്രസ്താവനയെകുറിച്ച് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി. യാതൊരു അടിസ്ഥാനവുമില്ലാത്ത തികച്ചും പ്രകോപനപരമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും, കേരളത്തില്‍ നിലനില്‍ക്കുന്ന മനുഷ്യരുടെ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വമാണ് സംഘപരിവാര്‍ നേതാവിന്റെ ഈ അഭിപ്രായ പ്രകടനമെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കാവുന്ന സുരേഷ് ഗോപി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് വരികയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സംഘപരിവാര്‍ നേതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രസ്താവനകളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി
