സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ല ഇതെന്നും രാജ്യത്താകെ ഭാരത് അരി വിതരണം ചെയ്യുന്നുണ്ടെന്നും ബിജെപി. എന്നാൽ മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന് എം പി യും, പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും കുറ്റപ്പെടുത്തി. സമരാഗ്നി ജാഥ കടന്നു പോകുന്നതിന് പിന്നാലെ ടി എന്‍ പ്രതാപന് മണ്ഡലം മുഴുവന്‍ സ്നേഹ സന്ദേശ യാത്രയുമായി ഇറങ്ങും. അതോടൊപ്പം രാജ്യത്താകെ നടപ്പാക്കുന്ന പദ്ധതിയില്‍ രാഷ്ട്രീയം കാണുന്നത് പ്രതിപക്ഷത്തിന്റെ ദോഷമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
രാജ്യത്താകെ നടപ്പാക്കുന്ന പദ്ധതിയില്‍ രാഷ്ട്രീയം കാണുന്നത് പ്രതിപക്ഷത്തിന്റെ ദോഷമാണെന്ന് ബിജെപി
