കോഴിക്കോട് കുറ്റ്യാടി നെടുമണ്ണൂർ എൽപി സ്കൂളിൽ സ്കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഗണപതി ഹോമം നടത്തി. ഇന്നലെ രാത്രി സ്കൂള്‍ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ അന്വേഷിച്ചെത്തിയതോടെയാണ് സ്ഥലത്തെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ പൂജ നടത്തുന്നതു കണ്ടത്. സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കോഴിക്കോട് നെടുമണ്ണൂർ എൽപി സ്കൂളിൽ ഗണപതി ഹോമം
