കാസര്‍ഗോഡ് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാരായ കെ പി ബാലകൃഷ്ണന്(കാഞ്ഞങ്ങാട്), രവി പൂജാരി(കുമ്പള), ബാബു ബന്ദിയോട്(മംഗല്പാടി), മോഹന്‍ റൈ(പൈവെളിഗെ), എ.മൊയ്ദീന് കുഞ്ഞ്(മടിക്കൈ) എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നീക്കം ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് അറിയിച്ചു. കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വീഴ്ചവരുത്തിയതിനെ തുടർന്നാണ് നടപടി.
കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലം പ്രസിഡന്റുമാർക്കെതിരെ അച്ചടക്ക നടപടി
