പ്രശാന്ത് വര്‍മ ഒരുക്കുന്ന ‘മഹാകാളി’ എന്ന ചിത്രത്തില്‍ െഞട്ടിക്കുന്ന ഗെറ്റപ്പില്‍ അക്ഷയ് ഖന്ന. അസുരഗുരു ശുക്രാചാര്യര്‍ ആയാകും നടന്‍ ഈ സിനിമയിലെത്തുക. അദ്ദേഹത്തിന്റെ ഗെറ്റപ്പ് അണിയക്കാര്‍ പുറത്തുവിട്ടു. ‘ഹനുമാന്‍’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ സിനിമയാണ് ‘മഹാകാളി’. വനിതാ സൂപ്പര്‍ ഹീറോ സിനിമ കൂടിയാണിത്. പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന ‘മഹാകാളി’ സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ കൊല്ലുരുവാണ്. […]
‘ലോക ചാപ്റ്റര്‍ 2’ വീഡിയോക്ക് അഞ്ച് മില്യണ്‍ കാഴ്ചക്കാര്‍
ഡൊമിനിക് അരുണ്‍ രചിച്ച് ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ‘ലോക ചാപ്റ്റര്‍ 2’പ്രഖ്യാപന വീഡിയോക്ക് യൂട്യൂബില്‍ അഞ്ച് മില്യണ്‍ കാഴ്ചക്കാര്‍. ലോക ചാപ്റ്റര്‍ 2 ല്‍ നായകനായി എത്തുന്ന ടോവിനോ തോമസും ചിത്രത്തിലെ നിര്‍ണ്ണായകമായ അതിഥി വേഷത്തിലെത്തുന്ന ദുല്‍ഖര്‍ സല്‍മാനും ഉള്‍പ്പെട്ട അതീവ രസകരമായ ഒരു സംഭാഷണ രംഗത്തിലൂടെയാണ് ഈ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തില്‍ മൈക്കല്‍ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് ടോവിനോ അഭിനയിച്ചത്. ചാത്തന്‍ എന്ന ഐതിഹ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് […]
ഹാവല്‍ എച്ച്9 സമ്മാനമായി ലഭിച്ച് അഭിഷേക് ശര്‍മ
2025ലെ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് ഓപ്പണറായ അഭിഷേക് ശര്‍മ. അര്‍ഹതക്കുള്ള അംഗീകാരമെന്ന നിലയില്‍ അഭിഷേകിനെ തേടി പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. പ്രീമിയം എസ്യുവി ഹാവല്‍ എച്ച്9ഉം സമ്മാനമായി അഭിഷേക് ശര്‍മക്ക് ലഭിച്ചു. റഫ് ലുക്കും ഗംഭീര പെര്‍ഫോമെന്‍സും കിടിലം ഫീച്ചറുകളും സാങ്കേതികവിദ്യകളുമുള്ള ആഡംബര ഓഫ് റോഡര്‍ എസ്യുവിയാണ് ഹാവല്‍ എച്ച്9. 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ എന്‍ജിനാണ് ഹാവല്‍ എച്ച്9 ന് […]
ഓറല്‍ ബാക്ടീരിയയും ഹൃദയാഘാതത്തിന് കാരണമായേക്കാം
ഓറല്‍ ബാക്ടീരിയയും ഹൃദയാഘാതത്തിന് ഒരു കാരണമായേക്കാം എന്ന് പുതിയ ഒരു പഠനം തെളിയിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫിന്‍ലാന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ പഠനത്തിലാണ് വായിലെ ബാക്ടീരിയ ഹൃദയാഘാതത്തിന് ഒരു കാരണമാണെന്ന് കണ്ടെത്തിയത്. വിറിഡന്‍സ് സ്‌ട്രെപ്‌റ്റോകോക്കി എന്ന ബാക്ടീരിയയാണ് ഹൃദയാഘാതത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍. എല്ലാ ദിവസവും രണ്ടു നേരം പല്ല് തേക്കണം. ഏറ്റവും ചുരുങ്ങിയത് രണ്ടു മിനിറ്റ് നേരമെങ്കിലും ഓരോ സമയവും പല്ല് ശുചിയാക്കാനായി ഉപയോഗിക്കണം. […]
അന്ത്യകൂദാശയുടെ പിറ്റേന്ന്
പ്രമേയകല്പനയില്‍ തുടങ്ങി, ഭാഷാവിന്യാസം, രൂപ/ഭാവ നിര്‍മ്മിതി എന്നിങ്ങനെ കഥയുടെ എല്ലാ ഘടകങ്ങളിലും മുദ്രിതമാണ് സെബാസ്റ്റ്യന്റെ കഥകള്‍ക്കുള്ള വ്യതിരിക്തത. സ്വന്തമായി ഒരു കഥാദേശംതന്നെ ഉള്ളപ്പോള്‍ കഥകള്‍ തേടി ഞാനെന്തിന് അലഞ്ഞുനടക്കണം എന്നു ചോദിക്കാന്‍തക്കവണ്ണമുള്ള സ്വയംപര്യാപ്തത -പ്രമേയസ്വീകരണത്തിന്റെ കാര്യത്തില്‍ സെബാസ്റ്റ്യന്‍ സദാ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. അന്ത്യകൂദാശയുടെ പിറ്റേന്ന്. പിണം, കാടാറുമാസം, അവളാട്ടി, നാലാമത്തെ സന്ധ്യ, ഞായര്‍ സുഭാഷിതം, ലത, രാത്രി എട്ടുമണി, നടന്‍ എന്നീ എട്ടുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. അയ്മനം ജോണിന്റെ അവതാരിക. പി.ജെ.ജെ. ആന്റണിയുടെയും എന്‍. സന്തോഷ്‌കുമാറിന്റെയും പഠനങ്ങള്‍. ‘അന്ത്യകൂദാശയുടെ […]
50 പേര്‍ക്ക് സൗജന്യ പേസ്‌മേക്കര്‍ നല്‍കി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍
തൃശൂര്‍ : ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍. 63 ലക്ഷം രൂപ വരുന്ന പദ്ധതിയിലൂടെ 50 ഓളം പേസ്‌മേക്കറാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി തൃശ്ശൂര്‍ ഗവര്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് തിരഞ്ഞെടുത്ത 20 ഓളം നിര്‍ധനരായ രോഗികള്‍ക്കാണ് പേസ്‌മേക്കര്‍ സൗജന്യമായി നല്‍കിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ്, ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ആന്റണി […]
യോഗേഷ് ഗുപ്തയ്ക്ക് അഞ്ച് ദിവസത്തിനുള്ളിൽ വിജിലന്‍സ് ക്ലിയറന്‍സ് നൽകണമെന്ന് നിര്‍ദേശം
വരുന്ന അഞ്ച് പ്രവര്‍ത്തി ദിവസത്തിനുള്ളിൽ ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സര്‍ട്ടിഫിക്കറ്റ് നൽകേണ്ടതെന്നാണ് സിഎടി നിര്‍ദേശം. അടുത്തിടെയാണ് യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചത്. കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതിനാണ് സംസ്ഥാന സര്‍ക്കാരിനെതിരെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി റാങ്കിലുള്ള യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏഴു സ്ഥലമാറ്റമാണ് […]
അടിയന്തര പ്രമേയ നോട്ടീസിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെകുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിനാണു അനുമതി നല്കാതിരുന്നത്. പ്രാധാന്യമോ അടിയന്തര നോട്ടീസിനുള്ള വിഷയമോ അല്ലെന്ന് സ്പീക്കർ പറഞ്ഞു. വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി. നിസ്സാര വിഷയം എന്ന് സ്പീക്കർ പറഞ്ഞതിൽ കനത്ത പ്രതിഷേധം എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു ഫ്ലോറിൽ ഉന്നയിക്കാൻ മാത്രം പ്രാധാന്യമില്ലെന്ന് സ്പീക്കർ ആവർത്തിച്ചു. ടിവി […]
ജയിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ച് സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി
കേരളത്തിലെ ജയിൽ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടിയെന്നും ജയിലിലെ വൈദ്യുത വേലി പ്രവർത്തന ക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ജയിൽചാട്ടം അതീവ ഗുരുതര സംഭവമാണെന്നും ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഒരു പ്രതിക്കും പ്രത്യേക ആനുകൂല്യമില്ലെന്നും തുടർ പരിശോധനകളും ഗൗരവത്തോടെ തന്നെയാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലണ്ടനിൽ ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം
ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ആക്രമണത്തെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശക്തമായി അപലപിച്ചു. അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പൊലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു. 1968 ലാണ് ഫ്രഡ ബ്രില്യൻ്റ് എന്ന ശിൽപി വെങ്കലത്തിൽ ഈ പ്രതിമ നിർമിച്ചത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ ഗാന്ധിജി നിയമം പഠിച്ചതിൻ്റെ ഓർമയ്ക്കായാണ് ഇത് സ്ഥാപിച്ചത്.ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര […]
