20230123276L 1 3

കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെകുറിച്ചുള്ള  അടിയന്തര പ്രമേയ നോട്ടീസിനാണു അനുമതി നല്കാതിരുന്നത്. പ്രാധാന്യമോ അടിയന്തര നോട്ടീസിനുള്ള വിഷയമോ അല്ലെന്ന് സ്പീക്കർ പറഞ്ഞു. വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി. നിസ്സാര വിഷയം എന്ന് സ്പീക്കർ പറഞ്ഞതിൽ കനത്ത പ്രതിഷേധം എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു ഫ്ലോറിൽ ഉന്നയിക്കാൻ മാത്രം പ്രാധാന്യമില്ലെന്ന് സ്പീക്കർ  ആവർത്തിച്ചു. ടിവി ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞാൽ അത് എങനെ ചർച്ച ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. സഭ മറ്റ് നടപടികളിലേക്ക് കടന്നു നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചു. സ്പീക്കറുടെ ഡയസിന് താഴെ പ്രതിഷേധ ബാനർ ഉയര്‍ത്തി. മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം പ്രതിഷേധിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *