കേരളത്തിലെ ജയിൽ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടിയെന്നും ജയിലിലെ വൈദ്യുത വേലി പ്രവർത്തന ക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ജയിൽചാട്ടം അതീവ ഗുരുതര സംഭവമാണെന്നും ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഒരു പ്രതിക്കും പ്രത്യേക ആനുകൂല്യമില്ലെന്നും തുടർ പരിശോധനകളും ഗൗരവത്തോടെ തന്നെയാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജയിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ച് സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി
