Posted inബിസിനസ്സ്

വെര്‍സേ ഇന്നൊവേഷന്റെ വരുമാനത്തില്‍ വര്‍ധന

ഇന്ത്യയിലെ പ്രാദേശിക ഭാഷാ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ വെര്‍സേ ഇന്നൊവേഷന്റെ വരുമാനത്തില്‍ വര്‍ധന. 2025 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 88 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതോടൊപ്പം, സാമ്പത്തിക അച്ചടക്കം പാലിച്ചതിലൂടെ പ്രവര്‍ത്തനങ്ങള്‍ക്കായി അധികം ചെലവഴിക്കുന്ന തുകയായ ഇബിഐടിഡിഎ ബേണ്‍ 20 ശതമാനം കുറയ്ക്കാനും കമ്പനിക്ക് സാധിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 1,029 കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,930 കോടി രൂപയായി കുതിച്ചുയര്‍ന്നു. കമ്പനിയുടെ മൊത്തം […]

Posted inവിനോദം

‘അങ്കം അട്ടഹാസം’ ചിത്രത്തിലെ പുതിയ ഗാനം

സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അങ്കം അട്ടഹാസം’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീകുമാര്‍ വാസുദേവ് സം?ഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ദീപക് നന്നാട്ടുകാവ് ആണ്. ഷൈന്‍ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മാസ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് […]

Posted inവിനോദം

‘ആമോസ് അലക്‌സാണ്ടര്‍’ ചിത്രത്തിലെ ആദ്യ ഗാനം

പൂര്‍ണ്ണമായും ഡാര്‍ക്ക് ഹൊറര്‍ ത്രില്ലര്‍ ജോണറില്‍ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആമോസ് അലക്‌സാണ്ടര്‍’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. കനിമൊഴിയേ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പ്രശാന്ത് മാധവ് രചിച്ച് മിനി ബോയ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് സിനോ പോള്‍ ആണ്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അജു വര്‍ഗീസും പുതുമുഖം താര അമല ജോസഫുമാണ് ഈ വീഡിയോ ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജു വര്‍ഗീസിന്റെ ക്യൂട്ടായ […]

Posted inഓട്ടോമോട്ടീവ്

വോള്‍വോ എക്‌സ് സി 60 സ്വന്തമാക്കി മേജര്‍ രവി

മേജര്‍ രവിയുടെ യാത്രകള്‍ക്ക് കൂട്ടായി വോള്‍വോ എക്‌സ് സി 60. എക്‌സ്സി 60ന്റെ എക്‌സ്‌ഷോറൂം വില 67.10 ലക്ഷം രൂപയാണ്. വോള്‍വോ എക്‌സ് സി 60ന്റെ ഏറ്റവും പുതിയ തലമുറ ഓഗസ്റ്റിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. വോള്‍വോയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലാണ് എക്‌സ്സി 60. പുതുക്കിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പര്‍, ലൈറ്റിംഗ് സിഗ്‌നേച്ചറുമായി വരുന്ന ടെയില്‍ലാമ്പുകള്‍, പുതിയ അലോയി വീലുകള്‍, പുതിയ പിന്‍ ബമ്പര്‍ എന്നിവയുണ്ട് പുതിയ മോഡലില്‍. എസ്യുവിയിലെ […]

Posted inപുസ്തകങ്ങൾ

കള്ളക്കടത്തുകാലം

കഥപറച്ചിലിന്റെ അതിരുവിട്ട വാമൊഴിരസം നിറഞ്ഞ ശൈലി ആഖ്യാനത്തിലൊളിപ്പിച്ചുകൊണ്ട് കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. കഥയും ആത്മകഥയും തമ്മിലുള്ള മതിലിനെ തകര്‍ത്തുകൊണ്ടെഴുതിയവയാണ് ഈ പുസ്തകത്തിലെ ഓരോ അനുഭവങ്ങളും. കരിക്കോട്ടക്കരി നോവലിന്റെ ആത്മകഥ, കുടിയേറ്റ ചരിത്രത്തിലെ എഴുതപ്പെടാത്ത സൂക്ഷ്മജീവിതങ്ങള്‍, അധ്യാപകാനുഭവങ്ങള്‍ തുടങ്ങി കഥപോലെ തിളങ്ങുന്ന ഓര്‍മ്മകളുടെ പെയ്ത്ത്. ‘കള്ളക്കടത്തുകാലം’. വിനോയ് തോമസ്. ഡിസി ബുക്‌സ്. വില 171 രൂപ.  

Posted inആരോഗ്യം

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ ഇവ കഴിക്കാം

പ്ലേറ്റ്ലെറ്റുകള്‍ രക്തത്തിലെ ഒരു പ്രധാന ഘടകമാണ്. ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചെറു കോശങ്ങളാണവ. രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ പ്ലേറ്റ്ലെറ്റുകള്‍ ഒരുമിച്ച് കട്ടപിടിച്ച് രക്തസ്രാവം തടയുന്നു. ഒരു മൈക്രോലീറ്റര്‍ രക്തത്തില്‍ ഏതാണ്ട് 1,50,000 4,50,000 പ്ലേറ്റ്‌ലെറ്റ് ഉണ്ട്. വൈറല്‍ ബാധ, കാന്‍സര്‍, ചില ജനിതകരോഗങ്ങള്‍ ഇവ മൂലം ശരീരത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വളരെ കുറഞ്ഞേക്കാം. വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാം കഴിയും. പഴുത്ത പപ്പായയും അവയുടെ ഇലയും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം തുടരുന്നു

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിൽ കരയോഗ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ശരണം വിളിയോടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. അതേസമയം സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി ഗണേഷ് കുമാറിനും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആത്മാഭിമാനവും അന്തസ്സുള്ള നായന്മാർ പത്തനംതിട്ടയിലാണ് ഉള്ളതെന്നും  ആദ്യ എൻഎസ്എസ് കരയോഗം രൂപീകരിച്ചത് തന്നെ പത്തനംതിട്ടയിലാണ് ചരിത്രം മന്ത്രി മനസ്സിലാക്കണം എന്നുമാണ് വിമർശകർ നൽകുന്ന മറുപടി. ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിഹാറിൽ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

ബിഹാറിൽ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക സമഗ്രപരിശോധനയ്ക്ക് ശേഷമുള്ള അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിൽ ഉള്ളത്. ആ​ഗസ്റ്റ് 1 ലെ കരട് വോട്ടർ പട്ടികയിൽനിന്നും 18 ലക്ഷം വോട്ടർമാരെ അധികം ചേർത്തു. 21.53 ലക്ഷം പുതിയ വോട്ടർമാരാണ് പട്ടികയിലുള്ളത്. 3.66 ലക്ഷം വോട്ടർമാരെ കരട് വോട്ടർപട്ടികയിൽനിന്നും നീക്കം ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പഴയ പട്ടികയിലെ 47 ലക്ഷം പേരെ ഒഴിവാക്കിയുള്ളതാണ് അന്തിമ പട്ടിക. കരട് പട്ടികയിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രിന്റു മഹാദേവിനെതിരെ വീണ്ടും കേസെടുക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്

ബി ജെ പി വക്താവ് പ്രിൻ്റു മഹാദേവനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു ചാനൽ ചർച്ചയ്ക്കിടെ പ്രിന്റു വിവാദ പരാമർശം നടത്തിയത്. അതേസമയം രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രിൻ്റു മഹാദേവനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി രേഖപ്പെടുത്തി. അഡ്വ ബിപിൻ മാമൻ്റെ മൊഴിയാണ് തിരുവല്ല പൊലീസ് രേഖപ്പെടുത്തിയത്. ഈ മാസം 27 നാണ് ഇമെയിൽ വഴി ബിപിൻ തിരുവല്ല എസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് സ്‌കൂളുകളിൽ റീൽസ് മത്സരവുമായി കൈറ്റ്

എൻ്റെ സ്‌കൂൾ എൻ്റെ അഭിമാനമെന്ന പേരിൽ റീൽസ് മത്സരവുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ര്ടക്ചർ ആൻ്റ് ടെക്‌നിക്കൽ എജുക്കേഷൻ (കൈറ്റ്) ആണ് മത്സരം സംഘടിപ്പിക്കുന്നത്.വിദ്യാലയത്തിൻ്റെ മികവുകൾ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് വീഡിയോ നിർമാണത്തിൽ പരിശീലനം നൽകുന്നതിനുമാണ് മത്സരം.  സ്‌കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയവയാണ് റീൽസിൽ വിഷയമാക്കേണ്ടത്.സ്വന്തം സ്‌കൂളിന് പുറമെ സമീപ പ്രദേശത്തെ സ്‌കൂളുകളെയും റീൽസ് എടുക്കുന്നതിന് തിരഞ്ഞെടുക്കാം. എൽപി […]